തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം; ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു

Posted on: July 12, 2019 1:51 pm | Last updated: July 12, 2019 at 8:04 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിനാണ് അഖിലിന് കുത്തേറ്റത്. പാട്ട് പാടിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു.അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എസ്എഫ്‌ഐപ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നാണ് അറിയുന്നത്.