നെടുമ്പാശ്ശേരിയില്‍ എയര്‍ കസ്റ്റംസ് പരിശോധന;15 കോടിയുടെ വിദേശ നാണയ വിനിമയ തട്ടിപ്പ് പിടികൂടി

Posted on: July 12, 2019 10:01 am | Last updated: July 12, 2019 at 12:15 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ വിദേശ നാണയ വിനിമയ തട്ടിപ്പ് കണ്ടെത്തി. 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് കൊച്ചി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ക്രമക്കേട് നടന്നത് സ്വകാര്യ വിദേശനാണ്യ ഇടപാട് സ്ഥാപനത്തിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ കസ്റ്റംസ് നിയമലംഘനവും ഫോറിന്‍ എക്‌സ്‌ചേഞ്ച് ലംഘനവും നടന്നിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് ആര്‍ബിഐ അന്വേഷണം തുടങ്ങി.