കൊല്ലം പന്മനയില്‍ 18 വയസ്സുകാരനായ ഖൈസ് റഷീദെന്ന വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നന്ന് ചാടി മരിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആണയിട്ട് പറയുമ്പോള്‍ തന്നെ ഖൈസ് റഷീദിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടതാണെന്ന് അടിവരക്ക് തോന്നുന്നു. കാരണം പുതിയ കാലത്തെ രക്ഷിതാക്കളുടെ പൊങ്ങച്ചത്തിന്റെ ഇരയാണ് ആ വിദ്യാര്‍ഥി. അവന് താത്പര്യമില്ലാതിരുന്നിട്ടും അവനെ ഡോക്ടറാക്കിയേ അടങ്ങൂവെന്ന മാതാപിതാക്കളുടെ ദുശാഠ്യമാണ് ആ 18കാരന്റെ സ്വപ്‌നങ്ങളെ ഒരൊറ്റച്ചാട്ടത്തില്‍ തീര്‍ത്തുകളഞ്ഞത്. കുട്ടികളെ ഒന്ന് നിന്ന്തിരിയാന്‍ പോലും സമ്മതിക്കാതെ അവരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുന്ന എല്ലാ രക്ഷിതാക്കള്‍ക്കുമുള്ള ഓര്‍മപ്പെടുത്തലാണ് ഈ സംഭവം.
‘അടിവര’യുടെ രണ്ടാം ലക്കം കാണുക