പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്: തീരുമാനം പെട്ടന്ന് നടപ്പാക്കില്ല

Posted on: July 11, 2019 11:02 am | Last updated: July 11, 2019 at 5:43 pm

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റും കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള തീരുമാനം പെട്ടന്ന് നടപ്പാക്കില്ല. ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന് ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദേശം.

തീരുമാനം പെട്ടന്ന് നടപ്പാക്കിയാല്‍ അത് പ്രതിഷേധത്തിന് ഇടയാക്കിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുറച്ച് കഴിഞ്ഞ് കര്‍ശനമാക്കിയാല്‍ മതിയെന്ന തീരുമാനത്തില്‍ഡ അധികൃതര്‍ എത്തിയത്.

സംസ്ഥാന വ്യാപകമായി രണ്ട് ദിവസത്തെ ബോധവത്കരണ പരിപാടിയാണ് ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുക. പിന്നീട് ഇത് വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചന യോഗം അടുത്ത ദിവസങ്ങളിലായി നടക്കും.