കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Posted on: July 10, 2019 12:18 pm | Last updated: July 10, 2019 at 5:22 pm

പുല്‍പള്ളി : കടബാധ്യതയെത്തുടര്‍ന്ന് വയനാട് മരക്കടവില്‍ കര്‍ഷകന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.ചുളുഗോഡ് എങ്കിട്ടന്‍ (55) ആണു മരിച്ചത്. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും് ബന്ധുക്കള്‍ പറഞ്ഞു.

വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നായിരുന്നു കൃഷി. മഴ ലഭിക്കാത്തതുമൂലം വിളകള്‍ നശിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇന്നു പുലര്‍ച്ചെ കൃഷിയിടത്തില്‍വച്ചു വിഷം കഴിച്ച ശേഷം വീട്ടിലെത്തിയ എങ്കിട്ടന്‍ മരിച്ചുവീഴുകയായിരുന്നു.