സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത നിരക്ക് വര്‍ധന: പ്രതിപക്ഷ നേതാവ്

Posted on: July 10, 2019 10:51 am | Last updated: July 10, 2019 at 2:46 pm

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി നിരക്ക് വര്‍ധനവാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരും വൈദ്യുതി നിരക്ക് വര്‍ധനവീലൂടെ സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുന്‍പുണ്ടായിട്ടില്ല. കാരുണ്യ പദ്ധതി നിലനിര്‍ത്തണം. ഈ വിഷയത്തില്‍ ധനമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു.