Connect with us

National

കര്‍ണാടക: 13 വിമത എം എല്‍ എമാരുടെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്

Published

|

Last Updated

ബംഗളുരു: കര്‍ണാടകയില്‍ രാജിവെച്ച 13 വിമത എം എല്‍ എമാരുടെ കാരയത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും. പത്ത് കോണ്‍ഗ്രസ് എം എല്‍ എമാരും മൂന്ന് ജെ ഡി എസ് എം എല്‍ എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്.

മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും വിമതര്‍ വഴങ്ങിയില്ലെങ്കില്‍ രാജി വച്ച എം എല്‍ എമാരെ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.
നേതൃത്വം. എല്ലാ എം എല്‍ എമാര്‍ക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. “തമിഴ്‌നാട്” മോഡലില്‍ എം എല്‍ എമാരെ അയോഗ്യരാക്കി സര്‍ക്കാറിന്റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം.

വെള്ളിയാഴ്ചയാണ് നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുക. നിലവില്‍ ന്യൂനപക്ഷമായി മാറിയ ഭരണപക്ഷം സഭയില്‍ ബി ജെ പിയില്‍നിന്ന് അവിശ്വാസം നേരിടാതിരിക്കാന്‍ കേവല ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.