Connect with us

Gulf

മൂല്യവര്‍ധിത നികുതിയിനത്തില്‍ ഈടാക്കിയ പണം 7,000 ദിര്‍ഹം വെച്ച് തിരിച്ചുനല്‍കണം

Published

|

Last Updated

ദുബൈ: മൂല്യവര്‍ധിത നികുതിയില്‍ ഈടാക്കിയ അധിക പണം ദിവസം പരമാവധി 7,000 ദിര്‍ഹം വെച്ചാണ് തിരിച്ചുനല്‍കേണ്ടതെന്ന് ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിറക്കി. യു എ ഇയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ റീഫണ്ട് ചെയ്യുക. 2018 നവംബര്‍ മുതലുള്ള സന്ദര്‍ശകരാണ് അര്‍ഹരാവുക.

ഇത്തരം ആളുകളുടെ അപേക്ഷ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എഫ് ടി എ മേധാവി ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. ലോകത്തിലെ മികച്ച നിലവാരത്തില്‍ നടപടിക്രമങ്ങളും സേവനങ്ങളും പൂര്‍ത്തിയാക്കണം. ഇതിന്നായി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. വിശ്വാസ്യതയോടെയാകണം പണം കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.