Connect with us

National

ചാര്‍ജ് വര്‍ധന വേണം; മുംബൈയിലെ ഓട്ടോകള്‍ ചൊവ്വാഴ്ച പണിമുടക്കും

Published

|

Last Updated

മുംബൈ: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് മുംബൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കും. ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ആഹ്വാനം ചെയ്ത സമരം ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നഗരത്തില്‍ ഓട്ടോകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവും യൂണിയന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

നഗരത്തിലെ രണ്ടു ലക്ഷം ഓട്ടോകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന. സമരം മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. ഓട്ടോ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം ലഘൂകരിക്കാന്‍ കൂടുതല്‍ ലോക്കല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ട് ഗതാഗതം താറുമാറായതിനു പുറമെ ഓട്ടോ സമരം കൂടിയാകുമ്പോള്‍ യാത്രക്കാര്‍ തീര്‍ത്തും പ്രതിസന്ധിയിലാകും.