ഗ്രാന്റും മറ്റ് സഹായങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ല; എല്ലാര്‍വര്‍ക്കും സൗജന്യ ചികിത്സ ഇനി പ്രയാസകരം- മന്ത്രി ശൈലജ

Posted on: July 8, 2019 10:31 am | Last updated: July 8, 2019 at 12:13 pm

തലശ്ശേരി: ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒന്നും തന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സഹായം ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ വായ്പ എടുക്കാനുള്ള ശേഷി പോലും വെട്ടിക്കുറച്ചു. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ ഇനി സര്‍ക്കാറിന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ മലബാര്‍ കാക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണത്തെ ആദരിക്കുന്ന ചടങ്ങഅ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സൗജന്യ ചികിത്സക്ക് വേണ്ട ഗ്രാന്റും മറ്റ് സഹായങ്ങളും സംസ്ഥാനത്തിന് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്നോളം സംസ്ഥാനത്തിന് നേരാവണ്ണം മുന്നോട്ടു പോകാനാവശ്യമായ പദ്ധതി വിഹിതം കേന്ദ്ര സര്‍ക്കാറുകള്‍ തന്നിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നുംമന്ത്രി പറഞ്ഞു.

എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.