Connect with us

National

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുക അടുത്ത ലക്ഷ്യം: അമിത് ഷാ

Published

|

Last Updated

ഹൈദരാബാദ്: കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താനാണ് ബി ജെ പിയുടെ അടുത്ത നീക്കമെന്ന് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. 13 ഭരണപക്ഷ എം എല്‍ എമാര്‍ രാജിവച്ച കര്‍ണാടകയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപവത്കരിക്കില്ലെങ്കിലും ആസന്ന ഭാവിയില്‍ അവിടെയും അധികാരത്തിലെത്തുക തന്നെയാണ് ലക്ഷ്യം. മിഷന്‍ 2023 പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അധികാരം പിടിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

എം എല്‍ എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് കര്‍ണാടകയിലെ ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ബി ജെ പി അധ്യക്ഷന്റെ പ്രസ്താവന. രാജിവച്ചവരില്‍ 10 പേരും മുംബൈയിലെത്തി അവിടുത്തെ ഹോട്ടലില്‍ കഴിയുകയാണ്. തങ്ങളുടെ രാജിക്കു പിന്നില്‍ ബി ജെ പി അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി ജെ പി എം പി. രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണെന്ന് സൂചനയുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് ബെംഗളൂരുവില്‍ തിരിച്ചെത്തും.