ഹാഫിലാത് കാര്‍ഡുകള്‍ ഇനി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി

Posted on: July 6, 2019 11:42 am | Last updated: July 6, 2019 at 11:42 am

അബുദാബി: പൊതുഗതാഗത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹാഫിലാത് കാര്‍ഡുകള്‍ ഇനി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിക്കും. നേരത്തേ ബസ് സ്റ്റേഷനുകളില്‍നിന്നു മാത്രമേ ലഭിച്ചിരുന്നുള്ളൂ. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ലുലു ശാഖകളില്‍ കൂടി ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരിയും ലുലു ഗ്രൂപ്പ് അബുദാബി റീജനല്‍ മാനേജര്‍ ടിപി അബൂബക്കറും ഒപ്പുവച്ചു. ഇതനുസരിച്ച് 40 ദിര്‍ഹമിന്റെ ഹാഫിലാത്ത് കാര്‍ഡുകള്‍ ലുലുവിന്റെ അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ മേഖലകളിലെ ശാഖകളില്‍ ലഭ്യമാകും. ബസ് സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പിലും ഷോപ്പിങ് മാളിലുമുള്ള വെന്‍ഡിങ് മെഷീന്‍ വഴി 150 ദിര്‍ഹം വരെ ടോപ് അപ് ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴിയും ടോപ് അപ് ചെയ്യാം.  https://dot.gov.abudhabihttps://hafilat.darb.ae/.