ഫോബ്‌സ് മിഡിലീസ്റ്റ്: നിരവധി മലയാളികള്‍ മുന്‍നിരയില്‍

Posted on: July 5, 2019 10:00 pm | Last updated: July 5, 2019 at 10:00 pm

ദുബൈ: മധ്യപൗരസ്ത്യ ദേശത്തെ ഈ വര്‍ഷത്തെ മുന്‍നിര ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. എം എ യൂസുഫലി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡോ. ബി ആര്‍ ഷെട്ടി, സുനില്‍ വാസ്വാനി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മലയാളികളായ രവി പിള്ള, പി എന്‍ സി മേനോന്‍, ഡോ. ആസാദ് മൂപ്പന്‍ ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ്, ഷാംലാല്‍ അഹ്മദ്, ഡോ. സിദ്ദീഖ് അഹ്മദ് എന്നിവര്‍ ആദ്യ 20 പേരില്‍ ഇടംപിടിച്ചു.

ഫൈസല്‍ കൊട്ടിക്കൊള്ളന്‍, ലാലു സാമുവല്‍, സോഹന്‍ റോയ്, കൊറാത്ത് മുഹമ്മദ് തുടങ്ങിയവരും പട്ടികയിലുണ്ട്. ദുബൈയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സുരി, ശൈഖ് മുഹമ്മദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം തുടങ്ങിയവര്‍ സംബന്ധിച്ചു. ഗള്‍ഫിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ ബിസിനസുകാരുടെ നേട്ടങ്ങള്‍ ഏറെ ഗുണകരമാണെന്ന് നവ്ദീപ് സിങ് സുരി പറഞ്ഞു.