പരുക്ക്; ഷോണ്‍ മാര്‍ഷ് ലോകകപ്പില്‍ നിന്ന് പുറത്ത്

Posted on: July 5, 2019 4:45 pm | Last updated: July 5, 2019 at 9:07 pm

മാഞ്ചസ്റ്റര്‍: ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിന് ലോകകപ്പിലെ തുടര്‍ മത്സരങ്ങള്‍ കളിക്കാനാകില്ല. വ്യാഴാഴ്ച പരിശീലത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ എറിഞ്ഞ പന്ത് കൈത്തണ്ടയില്‍ തട്ടി പരുക്കേറ്റതാണ് മാര്‍ഷിന് വിനയായത്. പകരക്കാരനായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ടീമില്‍ ഉള്‍പ്പെടുത്തി. മാര്‍ഷിന്റെ കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ വ്യക്തമായതായും സര്‍ജറി വേണ്ടിവരുമെന്നും ആസ്‌ത്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ആഷസ് സീരീസിലും മാര്‍ഷിന് പങ്കെടുക്കാനാകുന്ന കാര്യം സംശയമാണ്.

റൗണ്ട് റോബിനിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള ഒരുക്കത്തിനിടെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പരുക്കേറ്റു. മിഷേല്‍ സ്റ്റാര്‍ച്ചിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെങ്കിലും വരും ദിവസങ്ങളില്‍ താരത്തെ നിരീക്ഷിക്കുമെന്നും ലാംഗര്‍ പറഞ്ഞു.

ലോകകപ്പ് സെമിയില്‍ നേരത്തെ തന്നെ പ്രവേശിച്ചു കഴിഞ്ഞ ആസ്‌ത്രേലിയ റൗണ്ട് റോബിനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. ഇതോടെ ജൂലൈ ഒമ്പതിന് ന്യൂസിലന്‍ഡിനെതിരെ സെമി കളിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യു.