വിദേശ ഇന്ത്യക്കാര്‍ക്കായി ചില പ്രഖ്യാപനങ്ങള്‍

Posted on: July 5, 2019 12:34 pm | Last updated: July 5, 2019 at 5:21 pm

ന്യൂഡല്‍ഹി: വിദേശത്ത് സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും ആധാര്‍ കാര്‍ഡ് കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്കാണ് ആധാര്‍ കാര്‍ഡ് നല്‍കുക. വിദേശത്ത് നിന്നും നാട്ടിലെത്തുമ്പോള്‍ ഇവര്‍ക്ക് ആധാര്‍ കരസ്ഥമാക്കാവുന്നതാണ്. ആധാര്‍ സവനങ്ങളും മറ്റും ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.

വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നാല് രാജ്യങ്ങളില്‍ ുതിയ എംബസികള്‍ പ്രവര്‍ത്തനം തുടങ്ങും. ആഫ്രിക്കയില്‍ 18 നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.