ഉദാരവത്ക്കരണവും സ്വകാര്യ വത്ക്കരണവും കൂടുതല്‍ മേഖലകളിലേക്ക്

Posted on: July 5, 2019 11:51 am | Last updated: July 5, 2019 at 4:47 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഉദാര വത്കരണവും സ്വകാര്യ വത്കരണവും കുടുതല്‍ ശക്തമാക്കാന്‍ രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ തീരുമാനം. മാധ്യമ, വ്യോമയാന, ഇന്‍ഷ്വറന്‍സ് മേഖലളാണ് കൂടുതല്‍ തുറക്കപ്പെടുന്നത്. വ്യോമയാന, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ നിലവിലുളള് ഉദാരവത്ക്കരണം കൂടുതല്‍ ശഖക്തമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നിലവില്‍ ഉദാരവത്ക്കരണം നിലവിലുള്ള മേഖലകളിലെല്ലാം ഇതിന്റെ പിരിധി ഉയര്‍ത്തും. വ്യോമയാന മേഖല കൂടുതല്‍ സ്വകാര്യ വത്ക്കരിക്കപ്പെടും. മാധ്യമ രംഗത്ത് നിലവിലുള്ള വിദേശ നിക്ഷേപം കൂടുതല്‍ ശക്തമാകും.

ഉദാര, സ്വകാര്യ വത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയേക്കുമെന്ന് ഉറപ്പാണ്.