Connect with us

National

LIVE: പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം വില കൂടും;തൊഴിലില്ലായ്മ പരിഹരിക്കും; ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍

Published

|

Last Updated

ന്യൂഡൽഹി: രണ്ടാം എൻഡിഎ സർക്കാറിൻെറ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലിമെൻറിൽ അവതരിപ്പിച്ച് തുടങ്ങി.

LIVE UPDATES:


രാജ്യത്തിന്റെ ജി ഡി പി റേറ്റ് ഇപ്പോള്‍ 5.8 എന്ന നിലയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ജി ഡി പി റേറ്റ് ഏഴ് ആയി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വിദേശ, സ്വകാര്യ നിക്ഷേപങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാകും ബജറ്റ് ഊന്നൽ നൽകുക. രാജ്യത്തെ അതിസമ്പന്നര്‍ക്ക് പ്രത്യേക നികുതി വര്‍ധനവ് ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഹരികള്‍ കൂടുതല്‍ വിറ്റഴിക്കലിന് വേണ്ട നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കും. 2019- 2020 കാലയളവില്‍ ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ചെറുകിട ബിസിനസുകാര്‍ക്ക് ഒരു നിശ്ചിത വിറ്റുവരവ് വരെ പലിശ നിരക്കില്‍ ചെറിയ ഇളവുണ്ടാകും. രാജ്യത്തിന്റെ പ്രതിരോധ വിഹിതം ബജറ്റില്‍ വര്‍ധിപ്പിച്ചേക്കും. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനും ചെറുകിട വ്യാപാരികള്‍ക്ക് സഹായകരമാകുന്നതുമായി ചില നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.

ബേങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങളുണ്ടാകും.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഇടക്കാല ബജറ്റില്‍ നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതിന് പണം കണ്ടെത്തുന്നതിനുള്ള ചില മാര്‍ഗ, നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

Latest