പരുക്ക്; കോപ ഫൈനലില്‍ വില്യന് കളിക്കാനാകില്ല

Posted on: July 4, 2019 3:35 pm | Last updated: July 4, 2019 at 7:12 pm

റിയോ ഡി ജനീറ: കോപ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിന്റെ വലതു വിംഗര്‍ വില്യന് കളിക്കാനാകില്ല. അര്‍ജന്റീനക്കെതിരായ സെമിയില്‍ പിന്‍തുടയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് വില്യന് ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമായത്.

കോപക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ നെയ്മര്‍ക്ക് പകരക്കാരനായാണ് വില്യന്‍ ടീമില്‍ ഇടം തേടിയത്. കലാശക്കളിയില്‍ പെറുവിനെയാണ് ബ്രസീല്‍ നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ബ്രസീല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.