സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് നവ സാരഥികള്‍

Posted on: July 4, 2019 10:59 am | Last updated: July 4, 2019 at 2:30 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി സയ്യിദ് അലി ബാഫഖി തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും തിരഞ്ഞെടുത്തു. സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങളാണ് ട്രഷറര്‍.

വൈസ് പ്രസിഡന്റുമാര്‍: കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്. സെക്രട്ടറിമാര്‍: പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, സി പി സൈദലവി മാസ്റ്റര്‍ ചെങ്ങര, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, വി എം കോയ മാസ്റ്റര്‍.