Connect with us

National

മോത്തിലാല്‍ വോറയെ അധ്യക്ഷനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്; രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മോത്തിലാല്‍ വോറയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിശേധിച്ച്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് എ എന്‍ ഐയോട് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്വീകരിക്കുന്നത് വരെ അദ്ദേഹം തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. തന്നെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകളെ സംബന്ധിച്ച് അറിയില്ലെന്നാണ് മോത്തിലാല്‍ വോറയും പ്രതികരിച്ചത്.

ഇന്ന് ഉച്ചക്ക് രാഹുല്‍ താന്‍ നേരത്തെ പാര്‍ട്ടിക്ക് നല്‍കിയ രാജിക്കത്ത് ട്വിറ്റര്‍ വഴി പുറത്തുവിട്ടിരുന്നു. പാര്‍ട്ടിക്ക് നല്‍കിയ നാല് പേജുള്ള കത്താണ് രാഹുല്‍ ട്വിറ്റര്‍ വഴി പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരാവദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനും ആര്‍ എസ് എസിനുമെതിരായ പോരാട്ടത്തില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

Latest