കോഴിക്കോടുനിന്നും കാണാതായ പ്രമുഖ ഡോക്ടര്‍ തിരിച്ചെത്തി

Posted on: July 3, 2019 9:52 am | Last updated: July 3, 2019 at 11:26 am

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് കാണാതായ പ്രമുഖ ഡോക്ടര്‍ അംബുജാക്ഷന്‍ തിരികെയെത്തി. ജൂണ്‍ 30ന് ഉച്ചക്ക് കോഴിക്കോട്ടെ വസതിയില്‍വെച്ച് രോഗികളെ പരിശോധിക്കുന്നതിനിടെ ഇറങ്ങിപ്പോയ 83കാരനായ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.

ബുധനാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇദ്ദേഹം തനിയെ വീട്ടിലെത്തുകയായിരുന്നു. കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ ഡോക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.