രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനമൊഴിയരുത്; എഐസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം

Posted on: July 2, 2019 4:17 pm | Last updated: July 2, 2019 at 8:27 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത്‌നിന്ന് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം. അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചു.

അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്.ഇതില്‍നിന്നും രാഹുലിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞ് ശ്രമിക്കുകയാണെങ്കിലും രാഹുല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.