ലഹരി മരുന്ന് വില്‍പ്പന: ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരീക്ഷണത്തില്‍

Posted on: July 2, 2019 1:23 pm | Last updated: July 2, 2019 at 3:43 pm

തിരുവനന്തപുരം: ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ ഫോണ്‍ നമ്പറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.അന്തര്‍ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു