മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും: മന്ത്രി കെ കൃഷ്്ണന്‍കുട്ടി

Posted on: July 2, 2019 12:50 pm | Last updated: July 2, 2019 at 2:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നും ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു