Connect with us

Gulf

കുവൈറ്റില്‍ സ്വദേശി വത്കരണം: 3000 വിദേശികളെ ഒഴിവാക്കും

Published

|

Last Updated

കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ചെറിയ രാജ്യങ്ങളിലൊന്നായ കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗായി പെതുമേഖലയില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്കരണമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി മലയാളികള്‍ കുവൈറ്റത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
ആവശ്യമായവരുടെ പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്
റിപ്പോര്‍ട്ട്.

മൂവായിരം വിദേശികളെ ഒഴിവാക്കി ഭരണ കാര്യനിര്‍വഹണ ജോലികളില്‍ സ്വദേശികളെ നിയമിക്കാനാണ് പദ്ധതി.