അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: July 1, 2019 4:08 pm | Last updated: July 1, 2019 at 8:36 pm

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസകളുടെ പണിമുടക്ക് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസുകളിലെ നിയമ ലംഘനം കണ്ടെത്താന്‍ ഗതാഗത വകുപ്പ് പരിശോധനയും റെയ്ഡും ശക്തമാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. റെയ്ഡില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്.

ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉടമകള്‍ അറിയിച്ചു.