ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ എ ബി വി പി മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

Posted on: July 1, 2019 2:08 pm | Last updated: July 1, 2019 at 2:08 pm

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ബി വി പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനത്തെ കന്റോണ്‍മെന്റ് ഗെയ്റ്റിനു മുമ്പില്‍ തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു.

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലേറ് രൂക്ഷമായതോടെ ലാത്തിച്ചാര്‍ജും നടത്തി. ലാത്തിയടിയേറ്റു പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിക്കെതിരെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.