Connect with us

Kerala

രാജ്കുമാറിന്റെ മരണം: പോലീസുകാര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

Published

|

Last Updated

ഇടുക്കി: പീരുമേടില്‍ പോലീസ് മര്‍ദനത്തില്‍ മരിച്ചതായി സംശയിക്കുന്ന രാജ്കുമാറിന്റെ കുടുംബം നീതിതേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നിലവിലെ അന്വേഷണം അപര്യാപ്തമാണെന്നും കേസില്‍ ആരോപണ വിധേയരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് നടക്കുന്നതെന്നും കുടുംബം ആരോപിച്ചു.

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമനല്‍ കേസ് എടുക്കണം. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. വിഷയത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ചാണ് ഇന്ന് മുഖ്യമന്ത്രിയെ കാണുന്നതെന്ന് കുടുംബം പറഞ്ഞു. വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരമിരിക്കുമെന്നും ഇവര്‍ പറഞ്ഞു.

രാജ്കുമാറിനെ പോലീസ് കസ്റ്റഡയില്‍ ക്രൂര മര്‍ദനത്തിന് ഇടയാക്കിയാക്കിയതായാണ് കുട്ുംബം പറയുന്നത്. ഉരുട്ടലിനു വിധേയനയ അദ്ദേഹത്തി്‌ന്റെ ശരീരത്തിലെ എല്ലുകള്‍ പോട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണകാരം ന്യൂമോണിയ എന്നാണ് പോസ്റ്റ്‌മോര്‍ട്ട്ം റിപ്പോര്‍ട്ട് പറയുന്നെങ്കിലും ശരീരത്തിലേറ്റ പരുക്ക് ന്യൂമോണിയക്ക് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യുമോണിയയിലേക്കു നയിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകളും കണ്ടെത്തിയിട്ടുണ്ട്.

Latest