ചെങ്കടല്‍ തീരത്തെ സ്വപ്ന പദ്ധതി; നിയോം വിമാനത്താവളം തുറന്നു

Posted on: June 30, 2019 9:17 pm | Last updated: June 30, 2019 at 9:17 pm

റിയാദ് : സഊദി അറേബ്യയുടെ സ്വപ്!ന പദ്ധതിയായ ചെങ്കടല്‍ തീരത്തെ നിയോം സിറ്റിയിലെ ആദ്യ രാജ്യാന്തര വിമാനത്താവളം തുറന്നു, വിമാനത്താവളത്തില്‍ ആദ്യമായി പറന്നിറങ്ങിയ സഊദിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ചെങ്കടല്‍ തീരത്തെ ശര്‍മയിലാണ് പുതിയ വിമാനത്താവളം , യുദ്ധകാലടിസ്ഥാനത്തിലാണ് വിമാനത്താളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ,2017 ല്‍ വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിച്ച സഊദിയുടെ ടൂറിസം വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പദ്ധതിയാണ് നിയോം പദ്ധതി .

നിലവില്‍ നിയോം പദ്ധതി പ്രദേശത്തെ ജോലിക്കാര്‍ക്കും, നിയോം പദ്ധതിയിലെ നിക്ഷേപകരുടെ യാത്രകള്‍ക്കും മാത്രമാണ് വിമാനത്താവളം  ഉപയോഗിക്കുക , അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിയുടെ അനുമതിയും വിമാനത്താവളത്തിന് (ചഡങ) എയര്‍പോര്‍ട്ട് കോഡും നേരത്തെ തന്നെ ലഭിച്ചിരുന്നു , 3643 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ വിസ്തീര്‍ണം,വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു , നിയോം പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നതോടെ സഊദി അറേബ്യ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ കേന്ദ്രമായി മാറും