മിനി ലോറി ബൈക്കിന് പിറകിലിടിച്ച് യുവാവ് മരിച്ചു;പിതാവിന് ഗുരുതര പരുക്ക്

Posted on: June 30, 2019 7:04 pm | Last updated: June 30, 2019 at 10:02 pm

കോട്ടയം: വെമ്പള്ളിയില്‍ ബൈക്കിനു പുറകില്‍ മിനിലോറി ഇടിച്ച് യുവാവ് മരിച്ചു. കുറവിലങ്ങാട് കളത്തൂര്‍ മണപ്പുറത്ത് റോണി ജോസ് (24) ആണു മരിച്ചത്.

അപകടത്തില്‍ ഒപ്പം യാത്ര ചെയ്ത പിതാവ് ജോ കുട്ടി ഫിലിപ്പിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടു സാധനങ്ങളുമായി പോയ മിനി ലോറിയാണ് ബൈക്കിനു പിന്നില്‍ ഇടിച്ചത്. മിനി ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.