യു പിയില്‍ ക്രിമിനലുകളുടെ വിളയാട്ടമെന്ന് പ്രിയങ്ക

Posted on: June 29, 2019 5:54 pm | Last updated: June 29, 2019 at 9:05 pm

ലക്‌നൗ: യു പിയില്‍ ക്രിമിനലുകള്‍ സൈ്വരവിഹാരം നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ക്രിമിനലുകള്‍ തോന്നിയതെല്ലാം ചെയ്യുകയാണെന്നും അവര്‍ക്കു മുമ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ക്രിമിനലുകളുടെ തേര്‍വാഴ്ചയുമായി ബന്ധപ്പെട്ട പരാതികളെല്ലാം ബി ജെ പി സര്‍ക്കാറിന്റെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ക്രിമിനല്‍ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ സമാജ് വാദി പാര്‍ട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.