വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

Posted on: June 29, 2019 4:11 pm | Last updated: June 29, 2019 at 6:24 pm

പാലക്കാട്: വാളയാറിലെ ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ഒമ്‌നി വാനും തമ്മില്‍ കൂട്ടിമുട്ടി രണ്ട് കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരെല്ലാം കോയമ്പത്തൂരിലെ കുനിയമുത്തൂര്‍ സ്വദേശികളാണ്.

കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഒമ്‌നി വാനിനു പിന്നില്‍ ഇടിക്കുകയായിരുന്നു. 12 പേരാണ് ഒമ്‌നി വാനില്‍ ഉണ്ടായിരുന്നത്.