വാളയാറില്‍ ലോറിക്ക് പിറകില്‍ വാനിടിച്ച് അഞ്ച് പേര്‍ മരിച്ചു

Posted on: June 29, 2019 3:21 pm | Last updated: June 29, 2019 at 5:25 pm

പാലക്കാട് : വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിക്കു പിറകിലേക്ക് മിനി വാന്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു.വാളയാര്‍ പതിനാലാം കല്ലിലാണ് സംഭവം.

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചക്കു രണ്ടരയോടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.