ചില സമുദായക്കാര്‍ ബിജെപിയിലേക്ക് വരുന്നത് വ്യക്തി താല്‍പര്യം നോക്കി: പിഎസ് ശ്രീധരന്‍പിള്ള

Posted on: June 29, 2019 10:35 am | Last updated: June 29, 2019 at 12:15 pm

കൊച്ചി: ചില സമുദായങ്ങളില്‍പ്പെട്ടവര്‍ അടുത്തിടെയായി ബിജെപിയിലേക്കു വരുന്നത് വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പക്ഷേ അതു കാര്യമാക്കുന്നില്ലെന്നും ആളെ കിട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ടു. പേരുകൊണ്ട് അയാള്‍ മുസ്ലിമാണ്.കോണ്‍ഗ്രസില്‍ ചുമതല വഹിക്കുന്നയാളല്ലേ എന്നു ചോദിച്ചപ്പോള്‍ തന്റെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ആളുകളെ പാര്‍ട്ടിയിലെത്തിക്കണമെന്നും ട്രെന്‍ഡ് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.അടുത്തിടെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന എപി അബ്ദുല്ലക്കുട്ടി ബിജെപിയിലേക്ക് കൂട്മാറിയത്.