സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല;ആത്മഹത്യ ഭീഷണിയുമായി യുവ വ്യവസായി മരത്തിന് മുകളില്‍

Posted on: June 29, 2019 9:38 am | Last updated: June 29, 2019 at 11:58 am

അങ്കമാലി: കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നല്‍കാത്തതിനെത്തുടര്‍ന്ന് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം എം പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

അങ്കമാലിയില്‍ ഉള്ള എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല എന്ന് ആരോപിച്ചാണ് പ്രസാദിന്റെ ആത്മഹത്യ ഭീഷണി. കറുകുറ്റി കെഎസ്ഇബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തുന്നുണ്ട്. അതേ സമയം കലക്ടര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രസാദിന്റെ ആവശ്യം. ആന്തൂരില്‍ സ്ഥാപനത്തിന് നഗരസഭ ലൈസന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത് അടുത്തിടെയാണ്.