പൂനെയില്‍ കുടിലുകള്‍ക്ക് മേല്‍ മതിലിടിഞ്ഞു വീണു;നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 മരണം

Posted on: June 29, 2019 9:26 am | Last updated: June 29, 2019 at 1:29 pm

പൂനെ: പൂനെയിലെ കോന്ദ്വ മേഖലയില്‍ മതിലിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു. ഒരു കെട്ടിടത്തിന്റെ മതില്‍ തൊട്ടടുത്ത കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അറുപത് അടിയോളം ഉയരമുള്ള മതലിലാണ് കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞ് വീണത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടും.

മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ബിഹാറില്‍നിന്നും ബംഗാളില്‍നിന്നുമുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൂനെ ജില്ലാ കലക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.