സഊദിയില്‍ മാന്‍ഹോള്‍ വൃത്തിയാക്കിനിറങ്ങിയ യുവാവ് മരിച്ചു

Posted on: June 28, 2019 3:23 pm | Last updated: June 28, 2019 at 3:23 pm

ജിദ്ദ : സഊദിയില്‍ മാന്‍ഹോളില്‍ വീണ് യുവാവ് മരണപെട്ടു . സെന്‍ട്രല്‍ ജിദ്ദയിലെ കെട്ടിടത്തിന്റെ മാന്‍ ഹോള്‍ വൃത്തിയാക്കാനിറങ്ങിയ ഇറങ്ങിയ അറബ് വംശജനാണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സഊദി സിവില്‍ ഡിഫന്‍സ് സംഘമാണ് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഖര്‍നി പറഞ്ഞു.