ക്യാച്ചെടുപ്പിൽ ഇന്ത്യ കഴിഞ്ഞേ മറ്റാരുമുള്ളൂ

Posted on: June 27, 2019 9:39 pm | Last updated: July 1, 2019 at 4:42 pm


ലണ്ടന്‍: ലണ്ടനില്‍ ലോകകപ്പില്‍ ഇതുവരെ കൈവിട്ട ക്യാച്ചുകളുടെ എണ്ണം പരിശോധിച്ചാൽ ഇന്ത്യക്ക് അഭിമാനിക്കാം. ഒരേയൊരു തവണ മാത്രമാണ് അത് സംഭവിച്ചത്. അതും പാക്കിസ്ഥാനെതിരെ യുസ്വേന്ദ്ര ചാഹലിന്റെ പന്തിൽ കെ എല്‍ രാഹുൽ കൈവിട്ടത്.

ഇക്കാര്യത്തില്‍ ഏറ്റവും മോശം റെക്കോർഡ് പാക്കിസ്ഥാനാണ്. 14 ക്യാച്ചുകളാണ് പാക് താരങ്ങള്‍ കൈവിട്ടത്. ലഭിച്ച അവസരങ്ങളില്‍ 35 ശതമാനവും പാഴാക്കിയെന്നർഥം. പാക്കിസ്ഥാന് പിന്നിൽ ആതിഥേയരായ ഇംഗ്ലണ്ടാണുള്ളത്. 12 അവസരങ്ങളാണ് അവര്‍ പാഴാക്കിയത്. ന്യൂസിലന്‍ഡും ക്യാച്ചുകള്‍ പാഴാക്കുന്ന കാര്യത്തില്‍ പിന്നിലല്ല. പിടിവിട്ടത് ഒമ്പത്‌ ക്യാച്ചുകൾ.
ഫീല്‍ഡര്‍മാരുടെ മികവ് വിലയിലുത്താന്‍ അഞ്ച് ഘടകങ്ങൾ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ വ്യക്തമാക്കിയിരുന്നു.