ബോംബ് ഭീഷണി; യുഎസിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

Posted on: June 27, 2019 3:27 pm | Last updated: June 27, 2019 at 3:34 pm

ന്യൂഡല്‍ഹി/ലണ്ടന്‍: മുംബൈയില്‍ നിന്ന് യുഎസിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ എഐ 191 നമ്പര്‍ ബോയിംഗ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറക്കിയത്.

എയര്‍ ഇന്ത്യ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനം ബ്രിട്ടന്‍ വ്യോമപാതയില്‍ പറന്നുകൊണ്ടിരിക്കെയാണ് ബോംബ് ഭീഷണി സന്ദേശം പൈലറ്റിന് ലഭിക്കുന്നത്. തുടര്‍ന്ന് വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. കൂടുതല്‍ വിവദാംശങ്ങള്‍ ലഭ്യമായിട്ടില്ല.