ഹരിയാന കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു

Posted on: June 27, 2019 11:55 am | Last updated: June 27, 2019 at 4:18 pm


ഫരീദാബാദ്: ഹരിയാനായിലെ കോണ്‍ഗ്രസ് വക്താവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഫരീദാബാദില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ജിമ്മില്‍ പോയി മടങ്ങിയ വികാസിനെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പിന്തുടര്‍ന്ന സംഘം പത്ത് തവണയാണ് ഇദ്ധേഹത്തിനു നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരങ്ങള്‍. വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചു കയറിയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്ത് കാട്ടുനീതിയാണെന്നും ക്രമസമാധാന നില പാടെ തകര്‍ന്നെന്നും തന്‍വാര്‍ പറഞ്ഞു.