Connect with us

International

'ആ ഫോട്ടോയെ ഞാന്‍ വെറുക്കുന്നു'; കണ്ണുനനയിച്ച ചിത്രത്തെക്കുറിച്ച് ട്രംപ്

Published

|

Last Updated

“ആ ഫോട്ടോയെ ഞാന്‍ വെറുക്കുന്നു”. ലോകത്തിന്റെ കണ്ണുനനയിച്ച അച്ഛന്റെയും മകളുടെയും ഫോട്ടോയെക്കുറിച്ച് ട്രംപിന്റെ പ്രതികരണം ഇങ്ങനെ. യുഎസിലേക്കുള്ള കുടിയേറ്റത്തിനിടെ മരണപ്പെട്ട് റിയോ ഗ്രാന്‍ഡ് നദീ തീരത്ത് മരിച്ചു കിടക്കുന്ന സല്‍വേദാര്‍ അഭയാര്‍ഥികളുടെ ചിത്രത്തെ കുറിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്.

ചിത്രം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതോടെ “അയാള്‍ ഒരു നല്ല അച്ഛനായിക്കാം എന്നാല്‍ ആ ചിത്രത്തെ ഞാന്‍ വെറുക്കുന്നു എന്നായിരുന്നു” ഡോണാള്‍ഡ്
ട്രംിന്റെ നിലപാട്.

യുഎസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നുള്ള ചിത്രം ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കമഴ്ന്നു കിടക്കുന്ന ഒരു പിതാവിന്റെയും മകളുടെയും മൃതദേഹങ്ങളായിരുന്നു ചിത്രത്തില്‍. മരണത്തിലേക്ക് വഴുതി വീണിട്ടും മാര്‍ട്ടിനസ് റാമിറസ് എന്ന ഇരുപത്തിയഞ്ചുകാരനായ അച്ഛന്‍ തന്റെ പൊന്നോമന മകള്‍ രണ്ടു വയസ്സുകാരി വലേരിയയെ ചേര്‍ത്ത് പിടിച്ചിരുന്നു. അച്ഛന്റെ ടീഷര്‍ട്ടിനുള്ളിലായിരുന്നു മകളുടെ മൃതദേഹം. യു എസില്‍ അഭയം കിട്ടാതെ വന്നതോടെയാണ് ഏപ്രില്‍ മൂന്നിന് റിയോ ഗ്രാന്‍ഡ് നദി നീന്തിക്കടക്കാന്‍ റാമിറസ് തീരുമാനിച്ചത്.

സാല്‍വദോറില്‍ നിന്നും യു എസിലേക്ക് കുടിയേറുന്നതിനിടെ നൂറുകണക്കിന് അഭയാര്‍ഥികളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. കഴിഞ്ഞവര്‍,ം മാത്രം 283 അഭയാര്‍ഥികള്‍ മരിച്ചെന്ന് മെക്‌സിക്കന്‍ പത്രം റിപ്പോര്‍ട് ചെയ്യുന്നു.