Connect with us

Gulf

കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് പോലീസ്; അല്‍ ഐനില്‍ നാല് കവലകള്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തു

Published

|

Last Updated

അല്‍ ഐന്‍ : നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമാക്കുന്നതിനും, വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിനുമായി അല്‍ അഫ്‌ലാജ് (നമ്പര്‍ 115), അല്‍ ഖസ്ര്‍ (നമ്പര്‍ 118), അല്‍ അഹ്ലിയ (നമ്പര്‍ 166), റൊട്ടാന ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന കവല നമ്പര്‍ 177 എന്നീ കവലകള്‍ ഗതാഗത്തിന് തുറന്ന് കൊടുത്തതായി അല്‍ ഐന്‍ സിറ്റി മുനിസിപ്പാലിറ്റി എസിഎം, അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി മുസാനദ എന്നിവര്‍ അറിയിച്ചു. അല്‍ ഐനിലെ നഗര പ്രാന്ത പ്രദേശങ്ങളില്‍ 43.8 കോടി ദിര്‍ഹം ചിലവില്‍ മൂസാനദ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമാണ് കവലകള്‍ തുറന്ന് കൊടുക്കുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഐടിസി, അബുദാബി പോലീസ് ജനറല്‍ ആസ്ഥാനം ജിഎച്ച്ക്യു എന്നിവയുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇത് പ്രാദേശിക റോഡ് ശൃംഖലയിലെ ട്രാഫിക് ചലന സംയോജനം വര്‍ദ്ധിപ്പിക്കും. റോഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാണ് പുതിയ കവലകള്‍ ലക്ഷ്യമിടുന്നതെന്ന് ഐടിസി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ റോഡ് വികസനം എമിറേറ്റിലെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വികസന പ്രക്രിയയെ പിന്തുണക്കും, കൂടാതെ ജനസംഖ്യാപരമായ വളര്‍ച്ചക്കും നഗരവികസനത്തിനും അനുസൃതമായി സംയോജിതവും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ അബുദാബി എമിറേറ്റിന്റെ ഉപരിതല ഗതാഗത മാസ്റ്റര്‍ പ്ലാനിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ പുതിയ പദ്ധതികള്‍ പിന്തുണക്കുന്നുവെന്ന് ഐടിസി കൂട്ടിച്ചേര്‍ത്തു. അല്‍ ഐന്‍ നഗരത്തിലെ പുതിയ കവലകള്‍ ഗതാഗത പ്രവാഹം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരമാവധി സുരക്ഷ നല്‍കുമെന്ന് അബുദാബി പോലീസ് ജിഎച്ച്ക്യു ഉറപ്പ് നല്‍കി.

---- facebook comment plugin here -----

Latest