ബെംഗളുരുവില്‍ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

Posted on: June 26, 2019 11:02 am | Last updated: June 26, 2019 at 1:26 pm

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്.

രാജരാജേശ്വരിനഗര്‍ മെഡിക്കല്‍ കോളജിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.