പായല്‍ തദ്‌വിയുടെ ആത്മഹത്യ: പ്രതികളായ മൂന്നു ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷ തള്ളി

Posted on: June 24, 2019 4:09 pm | Last updated: June 24, 2019 at 5:40 pm

മുംബൈ: റാഗിംഗിനെയും ജാതി അധിക്ഷേപത്തെയും തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ മൂന്ന് ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷ മുബൈ പ്രത്യേക കോടതി തള്ളി. മുംബൈയിലെ ബി വൈ എല്‍ നായര്‍ ആശുപത്രിയിലെ രണ്ടാം വര്‍ഷ ഗൈനക്കോളജി പി ജി വിദ്യാര്‍ഥിനിയായിരുന്ന പായല്‍ തദ്‌വി ആത്മഹത്യ കേസിലാണ് കോടതി നടപടി.

സീനിയര്‍ വിദ്യാര്‍ഥികളായ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡേല്‍വാള്‍, ഡോ. ഹേമ അഹൂജ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി പി ബി ജാദവ് തള്ളിയത്. മെയ് 22നാണ് പായല്‍ തദ്‌വി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. മെയ് 29ന് അറസ്റ്റിലായ പ്രതികള്‍ ജയിലില്‍ കഴിയുകയാണ്.