ഇസ്തംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി; പ്രതിപക്ഷ സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു

Posted on: June 24, 2019 1:09 pm | Last updated: June 24, 2019 at 3:10 pm

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പത്തു ശതമാനം വോട്ടുകള്‍ മാത്രം എണ്ണാന്‍ ബാക്കിയിരിക്കെ, പ്രതിപക്ഷ സ്ഥാനാര്‍ഥി ഇക്‌റം ഇമാമലു 54 ശതമാന വോട്ട് നേടി വിജയമുറപ്പിച്ചു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ഇസ്താംബൂളില്‍ ഒരു പ്രതിപക്ഷ സ്ഥാനാര്‍ഥി മേയര്‍ സ്ഥാനത്തേക്കു വിജയിക്കുന്നത്. ഇക്‌റത്തിന് ഉര്‍ദുഗാന്‍ ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചു.

മേയര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടന്നിരുന്നുവെങ്കിലും ക്രമക്കേടു നടന്നതായി ഭരണകക്ഷിയായ എ കെ പാര്‍ട്ടി ആരോപിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. അന്ന് എതിര്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രധാന മന്ത്രിയുമായ ബിന്‍ അലി ഇല്‍ദിരിമിനെ 13000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇക്‌റം പരാജയപ്പെടുത്തിയിരുന്നു. ഋ