ഓപണര്‍മാര്‍ ഡക്ക്; രക്ഷകനായി ക്യാപ്റ്റന്‍

Posted on: June 23, 2019 3:17 pm | Last updated: June 23, 2019 at 3:19 pm

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസിലാന്‍ഡ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത് ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍. കെയിന്‍ വില്യംസന്‍ നേടിയ 148 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ കിവീസിന്റെ സ്‌കോര്‍ 200 റണ്‍സ് കടക്കുമായിരുന്നോ? 154 പന്തുകളില്‍ 14 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്ന ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കിവീസിനെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 ല്‍ എത്തിച്ചു.

റോസ് ടെയ്‌ലര്‍ 69 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. മറ്റാര്‍ക്കും തന്നെ കാര്യപ്പെട്ട സംഭാവനകള്‍ നല്‍കാനായിട്ടില്ല. നാല് വിക്കറ്റെടുത്ത വിന്‍ഡീസ് പേസര്‍ ഷെല്‍ഡന്‍ കോട്രെലാണ് കിവീസിനെ തകര്‍ത്തത്. കാര്‍ലോസ് ബ്രാത്വെയ്റ്റിന് രണ്ട് വിക്കറ്റ്. ഒരു വിക്കറ്റ് ക്രിസ് ഗെയിലിന്.
ഞെട്ടിക്കുന്ന തുടക്കമാണ് കിവീസിനുണ്ടായത്. ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മന്റോയും ഫസ്റ്റ് ബോള്‍ ഡക്ക് ആയി.