ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞു പോയ അധ്യായമാണ്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 23, 2019 3:15 pm | Last updated: June 23, 2019 at 3:15 pm

ഇന്ത്യയുമായുള്ള മത്സരം കഴിഞ്ഞു പോയ അധ്യായമാണ്. ഇന്ത്യയോട് തോല്‍ക്കുമ്പോള്‍ പാക്കിസ്ഥാന്‍ ടീമിന്റെ നായകനുണ്ടാകുന്ന സ്വാഭാവികമായ സമ്മര്‍ദം താനും നേരിട്ടുവെന്നത് സത്യമാണ്. പാക് ജനത പ്രതീക്ഷിച്ചത് എന്റെ ടീം ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ്.

എന്നാല്‍, ഇതാദ്യമായിട്ടല്ല ലോകകപ്പില്‍ പാക്കിസ്ഥാനോട് തോല്‍ക്കുന്നത്. അതുകൊണ്ടു തന്നെ തോല്‍വി സംബന്ധിച്ച് കൂടതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ല.
ഇന്ത്യയോടേറ്റ തോല്‍വി വലിയ ആഘാതമായിരുന്നു.

അതിന് ശേഷം കളിക്കാര്‍ക്ക് രണ്ട് ദിവസം സമ്പൂര്‍ണ വിശ്രമം അനുവദിച്ചു. ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കൈമുതലായുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിടുന്നു.

സര്‍ഫറാസ് അഹമ്മദ്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍