ഹയർസെക്കൻഡറി/ വി എച്ച് എസ് ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലൈ 22 മുതൽ

Posted on: June 23, 2019 8:55 am | Last updated: June 23, 2019 at 12:57 pm


തിരുവനന്തപുരം: ഹയർസെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലൈ 22 മുതൽ ആരംഭിക്കും.
റഗുലർ വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അപേക്ഷകൾ ഈ മാസം 25 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷകൾ ജൂലൈ മൂന്നിനകവും പഠിച്ച സ്‌കൂളുകളിൽ നൽകണം.

പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി എച്ച് എസ് ഇ പരീക്ഷാ കേന്ദ്രങ്ങളിലും hsems.kerala.gov.in ലും ലഭ്യമാണ്.
ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു എ ഇയിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.വിജ്ഞാപനം www. dhsekerala.gov.in ൽ ലഭ്യമാണ്.