Connect with us

National

കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; നാല്‌ ഭീകരരെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ ഷോപിയാനിലെ ദരംദോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ നാല്‌ ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച അതിരാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവപ്പ് ഇപ്പോഴും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ദരംദോറ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഒളിച്ചിരുന്ന ഭീകരരെ സൈന്യം വളഞ്ഞപ്പോള്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

---- facebook comment plugin here -----

Latest