സഊദിയില്‍ ചൂട് റെക്കോഡ് ഉയരത്തില്‍ ;ജിദ്ദയില്‍ 49.1 ഡിഗ്രി

Posted on: June 22, 2019 12:36 pm | Last updated: June 22, 2019 at 12:36 pm

ജിദ്ദ : സഊദിയില്‍ ഈ വര്‍ഷം ചൂട് റെക്കോര്‍ഡിലെത്തി . ജിദ്ദയില്‍ ഇന്ന് 49.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത് .വരും ദിവസങ്ങളില്‍ സഊദിയില്‍ താപനില കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സഊദി കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് .സഊദിയുടെ മറ്റ് പ്രവിശ്യകളിലും ഈ വര്‍ഷം ചൂട് 50 ഡിഗ്രിക്കും മുകളില്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

ശക്തമായ ചൂടും പൊടിക്കാറ്റുമായിട്ടാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയെന്നുംആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചൂട് കൂടിയതോടെ സഊദിയില്‍ ഉച്ചക്ക് 12 മുതല്‍ 3 മണിവരെയുള്ള സമയങ്ങളില്‍ കര്‍ശനമായ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .മദീനയില്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ നിയമ ലംഘനംമൂന്ന് കമ്പനികള്‍ക്ക് പിഴ ചുമത്തിയിരുന്നു.വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാകുമെന്നും മന്ത്രാലയം അറിയിച്ചു